ആരോഗ്യംവും സന്തുഷ്ടിയും
സംതൃപ്തിയുമുള്ള ജീവിത
മാണ് നാം ആരോത്തരുംആഗ്രഹിക്കുന്നത്. നാം ജീവിക്കുന്ന
ലോകം ഭിന്ന സാഹചര്യങ്ങളാൽ സവി
ശേഷത അർഹിക്കുന്നു. വേനലും
വസന്തവും ഇരുട്ടും വെളിച്ചവും സമ്മി
ശ്രമായതാണ് ലോകം. സുഖദു:ഖങ്ങൾ
ഇടകലർന്നതാണ് ജീവിതം. രോഗം
സ്വാഭാവികമാണ്. രോഗത്തിന് ശാസ്ത്രീ യമായ ചികിത്സ ലഭ്യവുമാണ്. രോഗം
മാറാവ്യാധിയായി മാറുമ്പോൾ അത്
കുടുംബത്തെ ഒന്നിച്ച് പ്രയാസപ്പെടു
ത്തുന്നു. ഇത്തരം കുടുംബങ്ങളിലേക്ക്
സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെ
യും പരിചരണവുമായി കടന്നുചെല്ലുന്ന
സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയാണ്
പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ.
വീട്ടിലെ ഒരംഗത്തിന്റെ രോഗം ദരിദ്രരെ മാത്രമല്ല, മറ്റുള്ളവരെയും പ്രയാസപ്പെടു
ത്തുന്നതാണ്. ചികിത്സാ ചെലവ് മാത്രമ
ല്ല, കുടുംബത്തിന്റെ ഭക്ഷണം, മക്കളുടെ
പഠനം, ജോലി, വസ്ത്രം തുടങ്ങി എല്ലാ
മേഖലകളിലേക്കും ഇതിന്റെ അലയടി
കൾ കടന്നുചെല്ലും.
രോഗത്തേക്കാൾ രോഗിക്ക് പ്രാധാ ന്യം നൽകിക്കൊണ്ടുള്ള ഒരു സമഗ്ര
പരിചരണ സംവിധാനമാണ്, സാന്ത്വ
2023
മെയ്
ന ശുശ്രൂഷ. ഇതുവഴി രോഗിയുടെയും കുടുംബത്തിന്റെയും ശാരീരിക മാനസിക സാമൂഹിക ആത്മീയ ആവശ്യങ്ങൾ
വേണ്ട രീതിയിൽ നിർവഹിക്കപ്പെടുന്നു.
സാന്ത്വന ചികിത്സാ സംവിധാനത്തിന്റെ
പ്രധാന ലക്ഷ്യം രോഗികൾക്കും അവരു ടെ കുടുംബത്തിനും മെച്ചപ്പെട്ട ജീവിത
ഗുണനിലവാരം ഉറപ്പുവരുത്താൻ സഹാ
യിക്കുക എന്നതാണ്.
മേപ്പയൂരിൽ ആദ്യമായി ഈ സേവന
മേഖലയിലേക്ക് കടന്നുവന്ന ഒരു എൻ ജി
ഒ യാണ് (നോൺ ഗവ. ഓർഗനൈസേ
ഷൻ) മേപ്പയൂർ പാലിയേറ്റീവ് കെയർ
അസോസിയേഷൻ. 2007 മാർച്ച് മാസത്തിലാണ് വിദ്യാഭ്യാസ മേഖലയിൽ സജീവ സാന്നിധ്യം ഉറപ്പിച്ച മേപ്പയൂർ സലഫി
അസോസിയേഷൻ മുൻകൈയെടുത്ത്
ഇത്തരം ഒരു സംവിധാനത്തിന് രൂപംനല്കിയത്. അസോസിയേഷൻ ഒറ്റക്ക്
നടത്തേണ്ട ഒരു പദ്ധതിയല്ല ഇത് എന്ന്
മനസ്സിലാക്കി നാട്ടിലെ എല്ലാ വിഭാഗം
ആളുകളുടെയും പങ്കാളിത്തമുള്ള ഒരു
സംരംഭമാക്കി ഈ പ്രവർത്തനത്തെ മാറ്റാനാണ് സലഫിയ്യ അസോസിയേഷൻ
ലക്ഷ്യം വെച്ചത്.
2007 മാർച്ച് മാസം മേപ്പയൂരിലെ
സലഫിയ്യ അസോസിയേഷൻ ഹാളിൽ
ചേർന്ന യോഗമാണ് പാലിയേറ്റീവ്
പ്രവർത്തനത്തിന് ഒരു പൊതുവേദി
തുടങ്ങാൻ തീരുമാനിച്ചത്. 02-05-2007
ന് നിയമാവലി അംഗീകരിച്ചതിനെ തു
ടർന്ന് സൊസൈറ്റീസ് രജിസ്ട്രേഷൻ
നിയമപ്രകാരം എസ് 323/07 നമ്പറായി
ചാരിറ്റബിൾ സ്ഥാപനം രജിസ്റ്റർ ചെയ്യപ്പെട്ടു.
2007 ജൂലായ് 11 ന് ഒ പി ക്ലിനി
ക്ക്, ഹോംകെയർ സേവനങ്ങളോടെ
ആരംഭിച്ച പാലിയേറ്റീവ് സെന്ററിന്റെ
ഔപചാരിക ഉദ്ഘാടനം 29-08-2007
ന് ശ്രീ. കൈതപ്രം ദാമോദരൻ നമ്പൂ
തിരിയാണ് നിർവഹിച്ചത്. ആദ്യത്തെ
4 വർഷം മേപ്പയൂർ ടൗണിലെ സലഫി
അസോസിയേഷൻ കൈവശമുള്ള കെ
ട്ടിടത്തിൽ ഒ.പി ക്ലിനിക്ക്, ഹോംകെയർ
സൗകര്യങ്ങളോടെ പ്രവർത്തനം തുട
ങ്ങി. വൈകാതെ നാട്ടിലും വിദേശത്തു
മുള്ള മലയാളികളുടെ സഹായത്തിൽ
കെട്ടിട നിർമാണത്തിനുള്ള സ്ഥലം
മേപ്പയൂർ - നെല്ല്യാടി റോഡിനടുത്ത്
വാങ്ങാൻ കഴിഞ്ഞു. എട്ടര സെന്റ്സ്ഥ
ലമാണ് വില കൊടുത്ത് വാങ്ങിയത്.
കെട്ടിട നിർമാണം പൂർത്തിയാക്കി 2011
ൽ അന്നത്തെകേന്ദ്ര ആഭ്യന്തര സഹമ
ന്ത്രി ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ പുതിയ
കെട്ടിടം ഉദ്ഘാടനം ചെയ്തുരോഗം
ഭാരവാഹികളും പ്രവർത്തക സമിതി അംഗങ്ങളും 2020 - 24
ഡോ. പി മുഹമ്മദ്
'ബുസ്താൻ', മേപ്പയൂർ,
ഇരിങ്ങത്ത്, 9495317985
(ചെയർമാൻ)
കുഞ്ഞമ്മദ് എം കെ
പുളിക്കൂൽ ചാലിൽ,
മേപ്പയൂർ, 9446821315
(ജന.സെക്രട്ടറി)
എ അസ്ഗർ അലി
അലിഫ്, ഇരിങ്ങത്ത്,
9447176004
(ട്രഷറർ)
കെ പി രാമചന്ദ്രൻ
കൂവലപ്പൊയിൽ,
മേപ്പയൂർ, 9447076165
(വൈസ് ചെയർമാൻ)