FORMER KERALA ASSEMBLY MINISTER
നാനൂറോളം രോഗികൾക്ക് ശുശ്രൂഷയും സ്വാന്തനവും നൽകി നാലുവർഷമായി മാതൃകാപരമായി പ്രവർത്തിക്കുന്ന മേപ്പയ്യൂർ പാലിയേറ്റീവ് കെയർ സെന്ററിന് സ്വന്തമായി ഒരു കെട്ടിടം ഉണ്ടായതായി അറിയുന്നതിൽ അതീവ സന്തോഷമുണ്ട് ജനസേവനത്തിന് ഉദാത്ത മാതൃകയായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം ദുരിതമനുഭവിക്കുന്ന നിരവധി രോഗികൾക്ക് പ്രത്യാശ നൽകുന്നു എന്ന് ഒരു വലിയ കാര്യമാണ് പാലിയേറ്റീവ് കെയർ സെൻറർ സേവനത്തിന് ഉത്തമ ദൃഷ്ടാന്തമായി നിലകൊള്ളട്ടെ എന്ന് ആത്മാർത്ഥമായി ആശംസിച്ചുകൊണ്ട്
സ്നേഹപൂർവ്വം
മുല്ലപ്പള്ളി രാമചന്ദ്രൻ
MLA QUILANDY CONSTITUENCY
നാമെല്ലാവരും ഈ ഭൂമിയോടും ജീവജാലകങ്ങളോടും കടപ്പെട്ടിരിക്കുന്നു. ആരോഗ്യമുള്ള ജനതയാണ് ഒരു നാടിൻറെ സമ്പത്ത് നമ്മളിൽ ഒരു വിഭാഗം ആളുകൾ മാരകരോഗങ്ങൾ ദുരിതമനുഭവിക്കുന്നവരാണ് അവർക്ക് വേണ്ടി അല്പം സ്വാന്തനമേകാൻ അവരുടെ കുടുംബത്തിന് ഒരു കൈ സഹായം എത്തിക്കാൻ നമുക്ക് കഴിയുന്നുവെങ്കിൽ ഈ ലോകത്തോടും സമൂഹത്തോടും നാം കാട്ടുന്ന ഏറ്റവും വലിയ നന്ദിയും കടപ്പാടും അതായിരിക്കും മേപ്പയൂരിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കയറിന്റെ സഹോദരങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന കാരുണ്യ തീർത്ത പ്രവർത്തനത്തിന് സർവ്വവിധ പിന്തുണയും ആശംസകൾ അറിയിക്കുന്നു നന്മകൾ നേർന്നുകൊണ്ട്
സ്നേഹപൂർവ്വം
കെ ജമീല
FORMER KERALA ASSEMBLY SPEAKER
മേപ്പയ്യൂർ പാലിയേറ്റീവ് കെയർ സെന്ററിന്റെ കെട്ടിട ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഒരു സുവനീർ പ്രസിദ്ധീകരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. കഴിഞ്ഞ നാല് വർഷമായി 400 ഓളം രോഗികൾക്ക് സ്വാന്തന പരിചരണം നൽകി അവർക്ക് സ്നേഹവും ആശ്വാസവും നൽകുന്ന സെൻററിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ കെട്ടിടം കൂടുതൽ കരുത്തേക്കും എന്ന് കരുതുന്നു ആധുനികയുഗത്തിൽ സ്വാന്തന പരിചരണം ഏറ്റവും മഹത്തായ ഉത്തരവാദിത്തമാണ് ആരും സ്നേഹിക്കാൻ ഇല്ലാതെ വേദനിക്കുന്നവരെ ആശ്വസിപ്പിക്കുന്നത് സമൂഹത്തിന് ചെയ്യാവുന്ന ഏറ്റവും വലിയ കർമ്മവും ആണ് മേപ്പയ്യൂർ പാലിയേറ്റീവ് കെയർ സെൻറർ ഇന്ത്യ എല്ലാ പ്രവർത്തനങ്ങൾക്കും സർവ്വ വിജയവും ആശംസിക്കുന്നു. ജി കാർത്തികേയൻ